Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്.

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്.
തിരു.: 2025ലെ എസ്എസ്എൽസി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ ഫലം പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. വൈകുന്നേരം നാലു മണി മുതൽ പിആര്‍ഡി ലൈവ് മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും .
         സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു എസ്എസ്എൽസിയിലെ വിജയം. വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക സൈറ്റുകളില്‍ എസ്എസ്എല്‍സി ഫലം ലഭ്യമാകും.

Post a Comment

0 Comments

Ad Code

Responsive Advertisement