Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
എറണാകുളം: കടമറ്റത്ത് ദേശീയ പാതയില്‍ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. 
        കോലഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിര്‍ ദിശയില്‍ നിന്നെത്തിയ മിനി ലോറിയുമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രികനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
      മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ട ബൈക്കിന്റെ ആര്‍സി അഡ്രസ് കോഴിക്കോട് പ്രദേശത്താണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മരിച്ച യുവാവിന്റെ വയസ് മുപ്പതിനു താഴെയാണെന്നുമാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. 
       ഇന്നു രാവിലെ 6 മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. തൊഴിലാളികളെ കൊണ്ടു പോകുകയായിരുന്നു മിനി ലോറിയിൽ. ഇടിയുടെ ആഘാതത്തിൽ സമീപത്ത് ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റും തകർന്നു വീണു. പൊലീസും മറ്റ് അന്വേഷണ ഏജന്‍സികളും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement