Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിർമ്മാണം നടക്കുന്ന ആറുവരിപ്പാത സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീണു.

നിർമ്മാണം നടക്കുന്ന ആറുവരിപ്പാത സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീണു.
മലപ്പുറം: തിരൂരങ്ങാടി-കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു. ആറുവരിപ്പാതയുടെ ഒരു ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. സർവീസ് റോഡിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. രണ്ട് കാറുകൾ മണ്ണിടിഞ്ഞ കുഴിയിലേക്ക് പതിച്ചെങ്കിലും, യാത്രക്കാർ അത്ഭുകരമായി രക്ഷപ്പെട്ടു. കാറുകൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും ഉൾപ്പെടെ പതിച്ചു.
       ദേശീയപാത നിർമ്മാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രവും കുഴിയിലേക്ക് വീണതോടെ സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. പ്രദേശത്ത് വലിയ പ്രതിഷേധം നടക്കുന്നുണ്ട്. നിർമ്മാണം നടക്കുന്ന സമയത്ത് തന്നെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement