Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബെംഗളൂരു റോയൽ ചലഞ്ചേഴ്സിൻ്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 മരണം.

ബെംഗളൂരു റോയൽ ചലഞ്ചേഴ്സിൻ്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 മരണം.
ബെംഗളൂരു: തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു. ഐപിഎൽ ക്രിക്കറ്റ് ഫൈനലിൽ വിജയിച്ച റോയൽ ചലഞ്ചേഴ്സിൻ്റെ വിജയാഘോഷം നടന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് സംഭവം. അമ്പതോളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. പരിക്കേറ്റ അമ്പതോളം പേരിൽ 25 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ഒരു സ്ത്രീയും ഒരു കുട്ടിയുമുണ്ട്.
      ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൈകുന്നേരം അഞ്ചര മണിയോടെ ആണ് വൻ ദുരന്തമുണ്ടാകുന്നത്. കേവലം നൽപ്പതിനായിരം ആളുകളെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിൽ ഏതാണ്ട് ഇരട്ടിയോളം പേർ എത്തിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആരാധകർക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്തിയിരുന്നില്ല. സംഭവ സമയത്ത് മഴ പെയ്തത് ഒരു സ്ലാബ് തകർന്നതുമാണ് അപകട കാരണമെന്നും വിവരങ്ങൾ വരുന്നുണ്ട്. അയ്യായിരത്തോളം പോലീസുകാരെ നിയോഗിച്ചിരുന്നെങ്കിലും അവർക്ക് തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.      
       അപകടത്തെത്തുടർന്ന് വിജയാഘോഷം റദ്ദാക്കി, ടീം അംഗങ്ങളെ ഹോട്ടലിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement