Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഷഹബാസ് വധക്കേസ് പ്രതികളായ വിദ്യാർത്ഥികള്‍ക്ക് തുടർപഠനത്തിന് സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി.

ഷഹബാസ് വധക്കേസ് പ്രതികളായ വിദ്യാർത്ഥികള്‍ക്ക് തുടർപഠനത്തിന് സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി.
കോഴിക്കോട്: താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാർത്ഥികള്‍ക്ക് തുടർപഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി. പ്രതികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈല്‍ ഒബ്സർവേഷൻ ഹോം സൂപ്രണ്ടിനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കേസിലെ ആറ് പ്രതികളെയും നിലവില്‍ കോഴിക്കോട് ഒബ്സർവേഷൻ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്.
        വിദ്യാർത്ഥികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് പൊലീസിനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതികള്‍ ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയിലാണ് നടപടി. പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി തേടിയാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളുടെ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം നല്‍കിയാല്‍ വിദ്യാർത്ഥികള്‍ക്ക് സുരക്ഷാഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. കൊലപാതകത്തില്‍ കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക് പങ്കില്ലെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാല്‍ പറഞ്ഞിരുന്നു.
        താമരശ്ശേരിയിലെ വിദ്യാർത്ഥി സംഘർഷത്തിലാണ് 10ാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഷഹബാസ് കൊല്ലപ്പെട്ടത്. നെഞ്ചക്ക് ഉപയോഗിച്ചുള്ള മർദ്ദനത്തില്‍ ഷഹബാസിന്റെ വലതുചെവിയുടെ മുകള്‍ഭാഗത്തെ തലയോട്ടി പൊട്ടിയുണ്ടായ ആന്തരിക രക്തസ്രാവം ആയിരുന്നു ഷഹബാസിന്റെ മരണത്തിലേക്ക് നയിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement