Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഷണ്മുഖദാസ് അനുസ്മരണം 27ന്.

ഷണ്മുഖദാസ് അനുസ്മരണം 27ന്.
തിരു.:എൻ.സി.പി. സ്ഥാപക നേതാക്കളിൽ ഒരാളും സംസ്ഥാന  പ്രസിഡന്റും മുൻ മന്ത്രിയുമായിരുന്ന എ.സി. ഷണ്മുഖദാസിന്റെ ചരമദിനമായ ജൂൺ 27ന് മുൻ വർഷങ്ങളിലെപ്പോലെ ഈ വർഷവും പാർട്ടി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
         പ്രിയ നേതാവിന്റെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും ഉണ്ടായിരിക്കും. കോഴിക്കോട്ട് ദേശീയ വർക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോ, ആലപ്പുഴയിൽ സംസ്ഥാന പ്രസിഡന്റ് തോമസ്. കെ. തോമസ് എംഎൽഎ, തിരുവനന്തപുരത്ത് വർക്കിംഗ് കമ്മിറ്റി അംഗം വർക്കല രവികുമാർ, ത്യശൂരിൽ വർക്കിംഗ് പ്രസിഡന്റ് പി.കെ. രാജൻ മാസ്റ്റർ, മലപ്പുറത്ത് വർക്കിംഗ് പ്രസിഡന്റ് അഡ്വ. പി.എം. സുരേഷ് ബാബു, കൊല്ലത്ത് ദേശീയ സെക്രട്ടറി  അഡ്വ. സതീഷ് കുമാർ, കോട്ടയത്ത് വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, എറണാകുളത്ത് ട്രഷറാർ പി.ജെ. കുഞ്ഞുമോൻ എന്നിവർ അനുസ്മരണ പരിപാടികൾ ഉദ്ഘാടനം ചെയ്യും.      
           ഷണ്മുഖദാസ് പഠന കേന്ദ്രം ജൂൺ 28ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനവും പുരസ്കാരദാന ചടങ്ങും എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ അവാർഡ് ജേതാവ് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, ഷണ്മുഖദാസ് സ്മാരക പുരസ്ക്കാരം സമർപ്പിക്കും. മന്ത്രി കെ. കൃഷ്ണൻ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തും.

Post a Comment

0 Comments

Ad Code

Responsive Advertisement