Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസുകൾക്കിടയിൽ പെട്ട് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.

ബസുകൾക്കിടയിൽ പെട്ട് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. 
കോഴിക്കോട്: ഫറോക്കിനടുത്ത് മണ്ണൂരിൽ ബസുകൾക്കിടയിൽ പെട്ട് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂച്ചേരിക്കുന്നു കോഴിക്കുളം മേലെപ്പറമ്പിൽ പാച്ചേരി ജഗദീഷ് ബാബുവാണ് മരിച്ചത്. 
ഇന്നലെ വൈകിട്ട് ഒരേ ദിശയിൽ വരികയായിരുന്ന രണ്ടു ബസുകൾക്കിടയിൽപ്പെട്ടായിരുന്നു പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
       മൃതദേഹം പോസ്റ്റ്മോർട്ടത്തിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement