Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട് തുരങ്കപാതയ്ക്ക് അന്തിമ അനുമതി.

വയനാട് തുരങ്കപാതയ്ക്ക് അന്തിമ അനുമതി.
ന്യൂ ഡൽഹി: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് അന്തിമ അനുമതി. നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥികാനുമതി ലഭിച്ചു. 2134 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.
      ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാതയ്ക്കാണ് അന്തിമ അനുമതി ലഭിച്ചത്. മെയ് 14, 15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തില്‍ തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നടപ്പിലാക്കാൻ വിദഗ്ദ സമിതി ശുപാർശ ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഉപാധികളോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതി നല്‍കിയിരിക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം ജൂലൈ മാസത്തില്‍ മുഖ്യമന്ത്രി നിർവ്വഹിക്കുമെന്ന് ലിൻ്റോ ജോസഫ് എംഎല്‍എ അറിയിച്ചു.
     പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്‌ധസമിതി മാർച്ചില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കിയിരുന്നു. ഈ നിർദ്ദേശങ്ങള്‍ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിയാഘാത വിലയിരുത്തല്‍ അതോറിറ്റിയുടെ കാലാവധി അവസാനിച്ചു. ഇതോടെയാണ് കേന്ദ്ര വിദഗ്‌ധസമിതിയുടെ പരിഗണനയ്ക്കു വിട്ടത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതി നല്‍കിയതോടെ കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവും. പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത യാഥാർത്ഥ്യമാവുക. ഇതിനുള്ള ടെണ്ടർ നടപടികള്‍ നേരത്തെ പൂർത്തീകരിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement