Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നവജാതശിശുവിന്റെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നു.

നവജാതശിശുവിന്റെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നു.
പത്തനംതിട്ട: മെഴുവേലിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.  ആരും അറിയാതെ പ്രസവിച്ച ശേഷം പൊക്കിൾകൊടി 21 കാരി തന്നെ വീട്ടിൽ വച്ച് മുറിച്ചെടുത്തിരുന്നു. ഇതിനിടയിൽ ശുചിമുറിയിൽ യുവതി തലകറങ്ങി വീണപ്പോൾ കുഞ്ഞിന്റെ തല നിലത്തടിച്ചതാകാമെന്നാണ് നിഗമനം. അതു കൊണ്ടു തന്നെ കൊലപാതകം ആണെന്ന് പറയാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്. 
       ഇന്നലെ രാവിലെയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. കുഞ്ഞിൻ്റെ മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചതായി യുവതിയാണ് ഡോക്ടറോട് പറഞ്ഞത്. തുടർന്ന് പോലീസ് എത്തിയാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയതിനാൽ കൊലപാതകം ആണെന്ന സംശയം നിലനിന്നിരുന്നു. 

Post a Comment

0 Comments

Ad Code

Responsive Advertisement