Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.
നിലമ്പൂർ: നിലമ്പൂർ നിയമസഭാ സീറ്റിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം മൂന്ന് മണി മുതൽ ആറ് മണിവരെയാണ് കൊട്ടിക്കലാശം. എല്ലാ പഞ്ചായത്തുകളിലും കൊട്ടിക്കലാശം ഉണ്ടാകുമെന്നാണ് വിവിധ പാർട്ടികൾ അറിയിച്ചത്. നിലമ്പൂർ നഗരത്തിൽ വിവിധ സ്ഥലങ്ങളിലായാണ് ഒരോ മുന്നണികൾക്കും കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിരിക്കുന്നത്. മഹാറാണി ജംഗ്ഷനിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിൻ്റെ പ്രചാരണം അവസാനിക്കുക. അർബൻ ബാങ്കിന് സമീപത്താണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ കൊട്ടിക്കലാശം. പി.വി. അൻവറിന് ചന്തക്കുന്നിലാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. സുരക്ഷക്കായി ഏഴ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 773 പൊലീസുകരെയും തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement