Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സദാചാര ആക്രമണത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതികൾ വിദേശത്തേക്ക് കടന്നു ?.

സദാചാര ആക്രമണത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതികൾ വിദേശത്തേക്ക് കടന്നു ?.
കണ്ണൂർ: കായലോട് സദാചാര ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നതായി സൂചന. യുവതിയുടെ ആൺസുഹൃത്തിനെ മർദ്ദിച്ച കേസിലെ പ്രതികളായ സുനീർ, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് കടന്നിരിക്കുന്നത്. പ്രതികൾക്കായി ലുക്ക് ഔട്ട്നോട്ടീസ് പുറത്തിറക്കിയതായി പോലീസ് വ്യക്തമാക്കി.
        കഴിഞ്ഞ ദിവസമാണ് സദാചാര ആക്രമണത്തിനു പിന്നാലെ കായലോട് സ്വദേശിയായ റസീന ജീവനൊടുക്കിയത്. കാറിൽ റസീനയും സുഹൃത്ത് റഹീസും സംസാരിച്ചിരിക്കെ ഒരു സംഘം എസ് ഡിപിഐ പ്രവർത്തകരെത്തിയാണ് സദാചാര ഗുണ്ടായിസം നടത്തിയത്. യുവാവിനെ ബലം പ്രയോഗിച്ച് പിടിച്ചിറക്കിയ ശേഷം മർദ്ദിക്കുകയായിരുന്നു. യുവാവിൻ്റെ ഫോൺ കൈക്കലാക്കിയ ശേഷം മോശമായി ദൃശ്യങ്ങൾ ചിത്രീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുതുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീട്ടിലെത്തിയ യുവതിയുടെ ജീവനൊടുക്കിയത്.
       അതേസമയം, രാഷട്രീയ പാർട്ടി പ്രവർത്തകരായ പ്രതികളെ രക്ഷിക്കാൻ കൊണ്ടുപിടിച്ച ശ്രമം നടന്നിരുന്നു. യുവതിയുടെ മാതാവിനെക്കൊണ്ടു വരെ മൊഴി മാറ്റി പറയിപ്പിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. തുടർന്നാണ് പ്രതികൾ ഇപ്പോൾ നാട് വിട്ടിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement