Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ​ഗുരുതരം.

കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ​ഗുരുതരം.
പത്തനംതിട്ട: അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു യുവാക്കൾക്ക് പരിക്കേറ്റു. ഇതിൽ
രണ്ട് പേരുടെ നില ​ഗുരുതരമാണ്.
      ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കാറിൽ ഉണ്ടായിരുന്ന പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. വിഷ്ണു, ആദർശ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
       കാർ അമിതവേഗതയിൽ തെറ്റായ ദിശയിൽ നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ഫയർ ഫോഴ്സ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. 
കാർ പൂർണ്ണമായും തകർന്നു. നാട്ടുകാരും ഫയർ ഫോഴ്സും പൊലീസും ചേർന്നാണ് കാറിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement