Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയിൽവെ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ നിലവിൽ വരും.

റെയിൽവെ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ നിലവിൽ വരും.
ന്യൂഡൽഹി: രാജ്യത്ത് റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതിനായി റെയിൽവേ ബോർഡ് നിരക്ക് വർദ്ധന പട്ടിക പുറത്തിറക്കി. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസയും എക്സ്പ്രസ് / മെയിൽ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് 1 പൈസ വീതവുമാണ് വർദ്ധിക്കുക. എസി ത്രീ ടയർ, ചെയർ കാർ, ടു ടയർ എസി, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്കാണ് 2 പൈസ വർദ്ധന നടപ്പാക്കുന്നത്. സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതമാകും കിലോമീറ്ററിന് വർധിപ്പിക്കുക. 
       ഓർഡിനറി നോൺ എസി ടിക്കറ്റുകൾക്ക് 500 കിമീ വരെ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. 501 കിമീ മുതൽ 1500 കിമീ വരെയുള്ള ടിക്കറ്റുകൾക്ക് 5 രൂപ വർദ്ധിക്കും. 1501 കിമീ മുതൽ 2500 കിമീ വരെ 10 രൂപ വീതവും 2501 മുതൽ 3000 കിമീ വരെ 15 രൂപയുമാണ് വർദ്ധിക്കുക. 
        സബർബൻ ടിക്കറ്റുകൾക്കും സീസൺ ടിക്കറ്റുകൾക്കും വർദ്ധന ബാധകമല്ല. വന്ദേഭാരത് ഉൾപ്പടെ എല്ലാ വിഭാഗം ട്രെയിനുകൾക്കും നിരക്ക് വർദ്ധന ബാധകമാണ്. എന്നാൽ, നാളെ മുതലുള്ള യാത്രയ്ക്ക് ഇന്നു വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് നിരക്ക് വർദ്ധന ബാധകമല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement