Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച്‌ പാളയം ഇമാം.

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച്‌ പാളയം ഇമാം.
തിരു.: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച്‌ പാളയം ഇമാം വി.പി. സുഹൈബ് മൗലവി. പഹല്‍ഗാമില്‍ നടന്നത് പൈശാചികമായ ആക്രമണമാണെന്നും സംഭവം മനുഷ്യത്വരഹിതമാണെന്നും ഇമാം പറഞ്ഞു. ഭീകരാക്രമണത്തെ ബലിപെരുന്നാള്‍ ദിവസം അപലപിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തോടൊപ്പം ചേരുന്നുവെന്നും സുഹൈബ് മൗലവി പറഞ്ഞു.
      അന്യായമായി ഒരാള്‍ മരിച്ചാല്‍, ഭൂമിയിലെ എല്ലാവരും ഒരുപോലെ മരിച്ചതുപോലെയാണ്. ഭൂമിയിലെ എല്ലാ മനുഷ്യരെയും കൊന്നതു പോലെയുള്ള ക്രൂരതയാണ് പഹല്‍ഗാമില്‍ നടന്നത്. ഭീകരാക്രമണം കൊണ്ട് മതപരമായി ആരെയും ഭിന്നിപ്പിക്കാന്‍ കഴിയില്ല. ഐക്യത്തോടെ മുന്നോട്ടു പോവുക എന്നതാണ് മതം. പഹല്‍ഗാമില്‍ നടന്നത് പൈശാചികമായ ആക്രമണമാണ്. ഇതാണ് ഇസ്ലാമിന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. പഹല്‍ഗാം ആക്രമണം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
       വഖഫ് നിയമഭേദഗതിയിലും പാളയം ഇമാം പ്രതികരിച്ചു. സുപ്രീം കോടതിയില്‍ നിന്നുള്ള ഇടക്കാല ഉത്തരവ് ആശ്വാസം നല്‍കുന്നതാണ്. ഭരണഘടനയില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് നിയമപരമായ പോരാട്ടം തുടരണം. പലസ്തീന്‍ ജനത അനുഭവിക്കുന്നത് ദയനീയമായ സാഹചര്യമാണ്. പട്ടിണിക്കിട്ടുള്ള ക്രൂരതയാണ് നടക്കുന്നത്. പലസ്തീനുകളെ ഭക്ഷണം തരാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി ഇസ്രയേലുകാര്‍ വെടിവെച്ചു കൊല്ലുകയാണ്. അറബ് രാജ്യങ്ങളും ഇതിനോട് മൗനം പാലിക്കുന്നുവെന്നും പാളയം ഇമാം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement