Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൻ്റെ പുന:രുദ്ധാരണത്തിന് ഒരു കോടി 12 ലക്ഷം അനുവദിച്ചു.

പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൻ്റെ പുന:രുദ്ധാരണത്തിന് ഒരു കോടി 12 ലക്ഷം അനുവദിച്ചു.
കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഗ്രൂപ്പ് പരിപ്പ് സബ് ഗ്രൂപ്പിൽപ്പെട്ട മേജർ പരിപ്പ് ശ്രീ മഹാദേവക്ഷേത്രത്തിൻ്റെ പുന:രുദ്ധാരണപ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ ഒരു കോടി 12 ലക്ഷം രൂപാ അനുവദിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടിയിൽ പുന:രുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് മാസത്തിനകം ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങൾക്കായി വൻതുകയാണ് ഇക്കാലയളവിൽ വിനിയോഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രോപദേശക സമിതി പ്രസിഡണ്ട് ഗിരീഷ് കെ. മേനോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ദേവസ്വം ഉദ്യോഗസ്ഥർ, അയ്മനം പഞ്ചായത്ത് പ്രസിഡണ്ട് വിജി രാജേഷ്, വാർഡ് മെമ്പർ സുമ പ്രകാശ് എന്നിവർ പങ്കെടുത്തു. 
         ചുറ്റമ്പലത്തിൻ്റെ പഴയ പട്ടിക മാറ്റി പുതിയത് തറച്ച് ഓടുമേയൽ, ഗോപുരം, ആനക്കൊട്ടിൽ എന്നിവയുടെ നവീകരണം, കിഴക്കേ ആൽത്തറ, പടിഞ്ഞാറെ ആൽത്തറ, ഭഗവതി കാവിലെ ആൽത്തറ എന്നിവയുടെ പുന:രുദ്ധാരണം, ആൽമരത്തിൻ്റെ അപകടകരമായ ശാഖകൾ മുറിച്ചു മാറ്റൽ, ഊട്ടുപുരയുടെ നീളം കൂട്ടൽ, ക്ഷേത്രക്കുളത്തിലേയ്ക്കുള്ള നടവഴി നിർമ്മാണം, ശാന്തി മഠം, ദേവസ്വം ഓഫീസ് എന്നിവയുടെ മേൽക്കൂരയുടെ നവീകരണം, ഭഗവതികാവിൻ്റെ ചുറ്റുമതിൽ, സ്റ്റേജിൻ്റെയും ഓഡിറ്റോറിയത്തിൻ്റെയും മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾ, നാഗത്തറയുടെ നവീകരണം, മാലിന്യ സംസ്കരണ പ്ലാൻ്റ്, റീവയറിംഗ്, കിഴക്കേ ആൽത്തറ മുതൽ പടിഞ്ഞാറെ ആൽത്തറ വരെയുള്ള ഓടയുടെ സ്ലാബുകളുടെ നിർമ്മാണം, ശൗചാലയത്തിൻ്റെ അറ്റകുറ്റപണികൾ എന്നിവയാണ് ആദ്യഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement