Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ യുവതിയെ 19 വർഷത്തിന് ശേഷം പോലീസ് പിടികൂടി.

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ യുവതിയെ 19 വർഷത്തിന് ശേഷം പോലീസ് പിടികൂടി. 
കൊച്ചി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയതിനു ശേഷം, കോടതി  പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച യുവതിയെ 19 വർഷത്തിന് ശേഷം പോലീസ് പിടികൂടി. ബിനീത (49) എന്ന യുവതിയാണ് എറണാകുളത്തു നിന്ന് പിടിയിലായത്. 2006ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 25,000 രൂപ തട്ടിയ ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്. കേസിൽ 2006ൽ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു.
       തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ 19 വർഷമായി പോലീസിനെ കബളിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരവേയാണ് ഇപ്പോൾ എറണാകുളത്തു നിന്നും ഇവർ പിടിയിലായത്. നെടുമ്പാശ്ശേരിക്ക് അടുത്തുള്ള കാരകുന്നത്തു നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement