Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിൽ സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് തുടങ്ങി.

കേരളത്തിൽ സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് തുടങ്ങി.
കോട്ടയം: കേരളത്തിൽ സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി. അർദ്ധരാത്രി 12 മണിക്ക് ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ നിർബന്ധിത ബന്ദായി മാറുകയാണ്. കെഎസ്ആആർടിസി ബസുകളും സ്വകാര്യബസുകളും നിരത്തിലിറങ്ങിയിട്ടില്ല. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്.
        17 ആവശ്യങ്ങളുയർത്തി 10 തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായാണ് അർദ്ധരാത്രി മുതൽ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ 4 ലേബർ കോഡ് കൊണ്ടുവരുന്നതടക്കം തൊഴിലാളി വിരുദ്ധമായ നടപടികളിൽ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്‌കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുക എന്നിവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.
       അതേസമയം, രാജ്യവ്യാപക പണിമുടക്ക് എന്ന് അവകാശപ്പെടുമ്പോഴും കേരളത്തിൽ മാത്രമാണ് ഇത് നടപ്പിലാകുക. കേരളത്തിൽ നിർബന്ധപൂർവ്വം വാഹനങ്ങൾ തടയാനും കടകൾ അടപ്പിക്കാനും ശ്രമമുണ്ടാകുമെന്നാണ് മുൻകാല അനുഭവം വച്ച് പ്രതീക്ഷിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement