Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പട്ടാപകൽ യുവതിക്ക് നേരെ പീഡനശ്രമം; ഒഡീസ സ്വദേശി പിടിയിൽ.

പട്ടാപകൽ യുവതിക്ക് നേരെ പീഡനശ്രമം; ഒഡീസ സ്വദേശി പിടിയിൽ.
കൊച്ചി: അങ്കമാലി തുറവൂരിൽ റോഡിൽ വച്ച് പട്ടാപകൽ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയ ഒഡീസ സ്വദേശി പിടിയിൽ. സന്തനൂർ ബിസ്വാലയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിക്കൂകൂടുകയും ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. പൊതുപണിമുടക്ക് ദിവസമായിരുന്നു സംഭവം നടന്നത്. അതുകൊണ്ടുതന്നെ റോഡിൽ ആളുകൾ കുറവായിരുന്നു. അത് മുതലെടുത്തുകൊണ്ടാണ് പ്രതി യുവതിക്ക് നേരെ പീഡനശ്രമം നടത്തിയിരിക്കുന്നത്. ഉച്ചയ്ക്കു ശേഷമാണ് സംഭവം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് യുവതി ബഹളം വച്ചു. ഇതിലെ വരികയായിരുന്ന ബൈക്ക് യാത്രക്കാരനാണ് യുവതി കരഞ്ഞു കൊണ്ടുവരുന്നത് കാണുന്നത്. ബൈക്ക് യാത്രികൻ പ്രതിയെ തടഞ്ഞു വയ്ക്കുകയും നാട്ടുകാരെ വിവരമറിയിക്കുകയും ആയിരുന്നു. തുടർന്ന് പ്രതിയെ നാട്ടുകാർ പോലീസിന് കൈമാറി

Post a Comment

0 Comments

Ad Code

Responsive Advertisement