Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അദ്ധ്യാപകനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

അദ്ധ്യാപകനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. 
പാലക്കാട്: അദ്ധ്യാപകനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ ഇടുക്കി സ്വദേശി ഷിബുവിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 
          ഇന്ന് രാവിലെ മണ്ണാർക്കാട് ചുങ്കത്തെ ഫ്ലാറ്റിലാണ് ബാൽക്കണിയിൽ നിന്നും വീണ നിലയിൽ ഷിബുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 9മണി വരെ അദ്ദേഹത്തെ കണ്ടതായി സഹപ്രവർത്തകർ പറയുന്നു. ഫ്ലാറ്റിൽ ഒറ്റക്കാണ് ഇദ്ദേഹം താമസിക്കുന്നത്. കുടുംബം ഇടുക്കിയിലാണ്. മരണകാരണത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരുകയാണ്. കാല് തെന്നി വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ നടപടികൾക്കായി മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement