Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അയല്‍വാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു.

അയല്‍വാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു.
കൊച്ചി: വടുതലയില്‍ അയല്‍വാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു. അതിർത്തി തർക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന. ക്രിസ്റ്റഫർ, ഭാര്യ മേരികുട്ടി എന്നിവരെയാണ് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചത്. വില്യം എന്നയാളാണ് തൂങ്ങി മരിച്ചത്. 
       സ്കൂട്ടറില്‍ വരുന്നതിനിടെ ദമ്പതികളെ തടഞ്ഞുനിർത്തി തലയില്‍ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികളെ തീ കൊളുത്തിയ ശേഷം വീട്ടില്‍ പോയി വില്യം തൂങ്ങി മരിക്കുകയായിരുന്നു. പൊള്ളലേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നാളുകളായി ഇവർ തമ്മില്‍‌ തർക്കവും വാക്കേറ്റവും ഉണ്ടായിരുന്നതായാണ് വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement