Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരം ഇന്ന് നടക്കും.

വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരം ഇന്ന്.
കോല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരം ഇന്ന് നടക്കും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 10 മണിയോടെ മൃതദേഹം സ്‌കൂളില്‍ എത്തിക്കും. 12 മണിവരെ സ്‌കൂളിൽ പൊതുദര്‍ശനം ഉണ്ടാകും. സഹപാഠികളും അദ്ധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടില്‍ എത്തിക്കും. തുര്‍ക്കിയിലായിരുന്ന അമ്മ സുജ രാവിലെ കൊച്ചിയിലെത്തി. കൊല്ലത്തെ വീട്ടിലേക്ക് എത്താന്‍ സുജക്ക് പൊലീസ് സഹായമൊരുക്കും. വൈകുന്നേരം 5 മണിയോടെ വീട്ടുവളപ്പിലാണ് സംസ്‌കാരം.
       അതേസമയം, മിഥുന്റെ മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈനുകള്‍ ഇന്ന് കെഎസ്‌ഇബി നീക്കം ചെയ്യും. ഇന്നലെ ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് വൈദ്യുതി ലൈന്‍ മാറ്റാന്‍ ധാരണയായത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നിര്‍മ്മിച്ച സൈക്കിള്‍ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മിഥുന് ജീവന്‍ നഷ്ടമായത്. കുട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. എന്നാൽ, കേവലം പ്രധാനാദ്ധ്യാപികയെ സസ്പെൻഡ് ചെയ്തതും റിപ്പോർട്ട് ആവശ്യപ്പെട്ടതും ഒഴിച്ചാൽ സർക്കാരിൻ്റെ ഭാഗത്തു നിന്നും കൂടുതൽ ഇടപെടലുകൾ ഉണ്ടായിട്ടില്ല. സ്കൂളിന് ഈ വർഷവും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് എന്തിൻ്റെ അടിസ്ഥാനത്തിൽ ആണെന്നും അനധികൃതമായാണ് ഫിറ്റ്നസ് നൽകിയതെങ്കിൽ അതിന് പിന്നിൽ എത് തരത്തിലുള്ള ഇടപെടലുകൾ ആണ് ഉണ്ടായിട്ടുള്ളതെന്നും ഉൾപ്പടെ അന്വേഷണ പരിധിയിൽ വരേണ്ടതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement