Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെഡിക്കൽ കോളേജ് അപകടം; രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിക്ഷേധം.

മെഡിക്കൽ കോളേജ് അപകടം; രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിക്ഷേധം.
കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് അപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം വൈകിയതായി ആരോപണം. തുടർന്ന് ചില സംഘടനകളുടെ പ്രതിക്ഷേധമുണ്ടായി.
      അപകടമുണ്ടായി രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് മരിച്ച സ്ത്രീയെ പുറത്തെടുത്തത്. ജെസിബി ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎയും ബിജെപി ജില്ലാ പ്രസിഡൻ്റ് ജിതിൻ ലാലും സ്ഥലത്ത് പ്രതിക്ഷേധിച്ചു.
         രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ തത്ക്കാലം പ്രതിക്ഷേധം നടത്തുന്നതിൽ നിന്നും മറ്റ് ജനപ്രതിനിധികൾ പിൻമാറുകയായിരുന്നു.
      അതേസമയം, മന്ത്രിമാരായ വീണാ ജോർജും വി.എൻ. വാസവനും ആദ്യം പറഞ്ഞത് രണ്ട് പേർക്ക് നിസ്സാര പരിക്ക് ഏറ്റെന്നാണ്. പ്രതിഷേധത്തെ തുടർന്ന് കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് അതീവ ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ കണ്ടെത്തുന്നത്. ഉടൻ അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റി ചികിൽസ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement