Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് പരിക്കേറ്റ സത്രീ മരിച്ചു.

മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് പരിക്കേറ്റ സത്രീ മരിച്ചു.
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്നു വീണ് ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി കുന്നിൽ വിശ്രുതന്റെ ഭാര്യ ബിന്ദു ഡി. ആണ് മരിച്ചത്.
      ബിന്ദുവിൻ്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി ജൂലൈ ഒന്നിനാണ് വിശ്രുതനും ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്.
        മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായിയാണ് തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടം ഉണ്ടായതെന്നാണ് സൂചന.
          തലയോലപ്പറമ്പ് പള്ളിക്കവല അവധിയിലാണ് ഇവർ താമസിക്കുന്നത്. തലയോലപ്പറമ്പിലെ വസ്ത്രശാലയിലെ ജീവനക്കാരിയാണ് ബിന്ദു. ഭർത്താവ് വിശ്രുതൻ നിർമ്മാണ തൊഴിലാളിയാണ്. നവമി ആന്ധ്രയിൽ അപ്പോളോ ഹോസ്പിറ്റലിൽ നാലാം വർഷ നേഴ്സിങ് വിദ്യാർത്ഥിനിയാണ്. സിവിൽ എഞ്ചിനീയറായ നവനീത് ആണ് മകൻ.

Post a Comment

0 Comments

Ad Code

Responsive Advertisement