Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് പേർക്ക് പരിക്കേറ്റു.

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് പേർക്ക് പരിക്കേറ്റു.
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
       പതിനാലാം വാർഡിലെ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. കൈവരികളും ചുമരുമാണ് ഇടിഞ്ഞു വീണത്. അപകടത്തിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂട്ടിരിപ്പുകാരിയായ അഞ്ച് വയസുള്ള ഒരു കുട്ടിയ്ക്കും  ഒരു ജീവനക്കാരനുമാണ് പരിക്കേറ്റത്. തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഭർത്താവിന് കൂട്ട് നിന്നതാണ് ബിന്ദു.
      ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇത്. മെഡിക്കൽ കോളേജിലെ സർജറി ഓർത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചു വന്നിരുന്നത്. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാർഡിൻ്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകർന്നു വീണത്.
       അഗ്നിരക്ഷാ സേനയും പോലീസും അടക്കമുള്ളവർ സ്ഥലത്തെത്തി മറ്റ് അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ്.
          അപകടമുണ്ടായതോടെ പതിനാലാം വാർഡിന്റെ മറ്റു ഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മറ്റൊരു ഭാഗത്തേയ്ക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement