Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെപിസിസി പ്രസിഡൻറും മന്ത്രിയുമായിരുന്ന സി.വി. പത്മരാജൻ അന്തരിച്ചു.

കെപിസിസി പ്രസിഡൻറും മന്ത്രിയുമായിരുന്ന സി.വി. പത്മരാജൻ അന്തരിച്ചു.
കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സി.വി. പത്മരാജന്‍ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. 
         1983-'87 കാലഘട്ടത്തിൽ കെപിസിസി അദ്ധ്യക്ഷനായിരുന്നു. ധനകാര്യം, വൈദ്യുതി, ഫിഷറീസ് വകുപ്പുകള്‍ കൈകാര്യം ചെയ്തിതിട്ടുണ്ട്. രണ്ട് തവണ ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1931 ജൂലൈ 22ന് കൊല്ലം ജില്ലയിലെ പരവൂരില്‍ ആയിരുന്നു ജനനം. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു. മന്ത്രി സ്ഥാനം രാജിവെച്ചാണ് അദ്ദേഹം കെപിസിസി അദ്ധ്യക്ഷനായി സ്ഥാനമേറ്റത്. കെ. കരുണാകരന്‍ വിദേശത്ത് ചികിത്സക്ക് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചിചിട്ടുണ്ട്. സി.വി പത്മരാജന്‍ പാര്‍ട്ടി അധ്യക്ഷൻ ആയിരുന്നപ്പോഴാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് സ്ഥലം വാങ്ങിയത്.
          അഭിഭാഷകയായ വസന്തകുമാരിയാണ് ഭാര്യ. അജി (മുൻ പ്രൊജക്ട് മാനേജർ, ഇൻഫോസിസ്). അനി (വൈസ് പ്രസിഡന്റ്, വോഡോഫോൺ -ഐഡിയ, മുംബൈ) എന്നിവർ മക്കളും സ്മ‌ിത മരുമകളുമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement