Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നമ്പർ വൺ ആരോഗ്യ കേരളത്തിൽ നിന്നും ചികിത്സക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്.

നമ്പർ വൺ ആരോഗ്യ കേരളത്തിൽ നിന്നും ചികിത്സക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്.
തിരു.: നമ്പർ വൺ ആരോഗ്യ കേരളത്തിൽ നിന്നും ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോവുന്നതായി റിപ്പോർട്ട്. ഇന്ന് ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി, ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്. ആരോഗ്യരംഗത്തെ പോരായ്മകൾ ചർച്ച ചെയ്യപ്പെടുമ്പോൾ തന്നെ പിണറായിയുടെ ഈ യാത്ര വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. നമ്പർ വൺ ആരോഗ്യ കേരളത്തിൽ ഒന്നും നേരാംവണ്ണം നടക്കുന്നില്ലെന്ന് ഏറ്റുപറഞ്ഞത് ഇടതുപക്ഷ സഹയാത്രികൻ കൂടിയായ ഒരു ഡോക്ടറാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് ഒരു സ്ത്രീ മരിച്ചതും ഇന്നലെയാണ്.
        നേരത്തേയും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. അന്ന് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. തുടർ ചികിത്സയുടെ ഭാ​ഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ് വിവരം. പുലർച്ചെയാണ് മുഖ്യമന്ത്രിയുടെ ഫ്ലൈറ്റ്. നേരത്തെ, മയോക്ലിനിക്കൽ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. അതിൻ്റെ തുടർ ചികിത്സയ്ക്കും പരിശോധനയ്ക്കും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ യാത്ര.

Post a Comment

0 Comments

Ad Code

Responsive Advertisement