Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം നഗരസഭയിൽ കൂട്ട സ്ഥലംമാറ്റം.

കോട്ടയം നഗരസഭയിൽ കൂട്ട സ്ഥലംമാറ്റം.
കോട്ടയം: കോട്ടയം നഗരസഭയിൽ കൂട്ട സ്ഥലംമാറ്റം. 89 ജീവനക്കാരെയാണ് ഒരുമിച്ച് സ്ഥലം മാറ്റിയിരിക്കുന്നത്. ഒരു നഗരസഭയിൽ നിന്ന് ഇത്രയധികം ജീവനക്കാരെ ഒരുമിച്ച് സ്ഥലം മാറ്റുന്നത് സംസ്ഥാനത്ത് ആദ്യമാണ്.
        നഗരസഭ കോട്ടയം കേന്ദ്രഓഫീസ്, കുമാരനല്ലൂർ, നാട്ടകം, തിരുവാതുക്കൽ മേഖലാ ഓഫീസുകൾ എന്നിവിടങ്ങളിൽ ആയി ആകെ 157 സ്ഥിരം ജീവനക്കാർ ആണുള്ളത്. പൊതു സ്ഥലം മാറ്റത്തിൻ്റെ ഭാഗമാണെന്നാണ് തദ്ദേശവകുപ്പിന്റെ വിശദീകരണം.
        നഗരസഭാ പെൻഷൻ ഫണ്ടിൽ നിന്നും മുൻ ജീവനക്കാരൻ 2.4 കോടി രൂപ തട്ടിയെടുത്തത് ഉൾപ്പെടെ നിരന്തരം കേസുകളും ഓഫീസ് കേന്ദ്രീകരിച്ച് തുടരന്വേഷണവും നടക്കുന്നതിനാൽ, കൂടുതൽ ജീവനക്കാരും സ്ഥലം മാറ്റത്തിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ 3 വർഷം ഇവിടെ ജോലി ചെയ്തവർ ചട്ടപ്രകാരം തന്നെ സ്ഥലം മാറ്റം വാങ്ങി. ഒരു വർഷം മാത്രം ജോലി ചെയ്തവരും തദ്ദേശ വകുപ്പ് ഡയറക്ടറേറ്റിൽ ബന്ധപ്പെട്ട് മറ്റിടങ്ങളിലേക്ക് മാറിയതോടെയാണ് ഇത്രയധികം ജീവനക്കാർ ഒഴിവായത്. പകരം ഉദ്യോഗസ്ഥർ ചുമതല ഏൽക്കുന്നതേയുള്ളു. രണ്ടാഴ്ച മുൻപാണ് ഉത്തരവിറങ്ങിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement