Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുതിയതായി നിർമ്മിച്ച സ്ക്കൂൾ കെട്ടിടിടത്തിന്റെയും 'ചങ്ങാതിക്കൊരു വീട്' പദ്ധതിയുടെയും ഉദ്ഘാടനം നാളെ.

പുതിയതായി നിർമ്മിച്ച സ്ക്കൂൾ കെട്ടിടിടത്തിന്റെയും 'ചങ്ങാതിക്കൊരു വീട്' പദ്ധതിയുടെയും ഉദ്ഘാടനം നാളെ.
ചങ്ങനാശ്ശേരി: ഇത്തിത്താനം ഹയർ സെക്കന്ററി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗത്തിനായി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെയും 'ചങ്ങാതിക്കൊരു വീട്' പദ്ധതിയുടെയും ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവ്വഹിക്കും. 
       സംഘാടക സമിതി ചെയർമാനും മുൻ സ്കൂൾ മാനേജരുമായ കെ.ജി. രാജ്മോഹന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളത്തിൽ, കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ജോബ് മൈക്കിൾ എംഎൽഎ പ്രതിഭകളെ ആദരിക്കൽ ചടങ്ങ് നിർവ്വഹിക്കും. പള്ളം ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, എം.ജി. സർവ്വകലാശാല മുൻ സിൻഡിക്കേറ്റംഗവും പൂർവ്വ വിദ്യാത്ഥി പ്രതിനിധിയുമായ ഡോ. പി.കെ. പത്മകുമാർ, പൊടിപ്പാറ ഹോളി ഫാമിലി ചർച്ച് വികാരി ഫാ. സോണി മുണ്ടുനടയ്ക്കൽ, സ്കൂൾ മാനേജർ കെ.പി. സജികുമാർ തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement