Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൈസ് ചാൻസിലർ നിയമനം: ഉടൻ സ്ഥിരം വിസിമാരെ നിയമിക്കണം, അതുവരെ താൽക്കാലിക വിസിമാർക്ക് തുടരാമെന്നും സുപ്രീം കോടതി.

വൈസ് ചാൻസിലർ നിയമനം: ഉടൻ സ്ഥിരം വിസിമാരെ നിയമിക്കണം, അതുവരെ താൽക്കാലിക വിസിമാർക്ക് തുടരാമെന്നും സുപ്രീം കോടതി.
ന്യൂഡൽഹി: വൈസ് ചാൻസിലർ നിയമനത്തിൽ ഇടപെട്ട് സുപ്രിം കോടതി. ഉടൻ സ്ഥിരം വിസിമാരെ നിയമിക്കണമെന്നും അതുവരെ താൽക്കാലിക വിസിമാർക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. അതിനായി ഗവർണ്ണർ വിജ്ഞാപനം ഇറക്കണമെന്നും കോടതി നിർദ്ദേശം നൽകി. 
       കെടിയു, ഡിജിറ്റൽ സർവകലാശാലകളിൽ താൽക്കാലിക വിസിമാർക്ക് തുടരാമെന്നാണ് സുപ്രിം കോടതി അറിയിച്ചത്. സ്ഥിരം വിസി നിയമനത്തിന് സർക്കാറും ഗവർണ്ണറും യോജിച്ച് പ്രവർത്തിക്കണമെന്നും കോടതി പറഞ്ഞു.
        അതേസമയം, വൈസ് ചാൻസിലർ, സിൻഡിക്കേറ്റ് രാഷ്ട്രീയ പോരിനിടെ വിദ്യാർത്ഥി യൂണിയൻ ഫണ്ട് തടഞ്ഞുവെച്ച് കേരള വി.സി. മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ ഒപ്പിട്ടെന്ന പേരിലാണ് വിസിയുടെ നടപടി. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന് ഫയലുകൾ കൈമാറിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വിസി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പും നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement