Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആ നാൽപത് സെൻ്റിൻ്റെ അവകാശി സ്വന്തം മണ്ണിലേയ്ക്ക് മടങ്ങി.

ആ നാൽപത് സെൻ്റിൻ്റെ അവകാശി സ്വന്തം മണ്ണിലേയ്ക്ക് മടങ്ങി.
ആലപ്പുഴ: ആ നാൽപത് സെൻ്റിൻ്റെ അവകാശി സ്വന്തം മണ്ണിലേയ്ക്ക് മടങ്ങി. അതെ, സ്വന്തം പേരിലുള്ള ആ നാൽപ്പത് സെൻ്റിലേക്ക് - വലിയ ചുടുകാട്ടിലേയ്ക്ക് വി.എസ്. മടങ്ങി. ഇഎംഎസ് സർക്കാരിൻ്റെ കാലത്ത്, അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന വി.എസ്. അച്ചുതാനന്ദൻ്റെ പേരിൽ എഴുതി കിട്ടിയ നാൽപ്പത് സെൻ്റ് ഭൂമിയിലുള്ള വലിയ ചുടുകാട്ടിലാണ് കേരളം കണ്ട യഥാർത്ഥ കമ്യൂണിസ്റ്റ് എന്ന് പ്രബുദ്ധ കേരളം വിശേഷിപ്പിക്കുന്ന വ്യക്തിത്വം ദീപനാളങ്ങൾ ഏറ്റുവാങ്ങിയത്.
      രാത്രി ഒമ്പതു മണിയോടെയാണ് മകൻ അരുൺ വി.എസ്. അച്ചുതാനൻ്റെ ചിതയ്ക്ക് തീ കൊളുത്തിയത്. നിശ്ചയിച്ചതിൽ നിന്നും വളരെ വൈകിയാണ് വി.എസ്. അച്ചുതാനന്ദൻ്റെ ഭൗതികശരീരം വലിയ ചുടുകാട്ടിലേയ്ക്ക് എടുത്തത്. പതിനായിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നും ഉയർന്ന മുദ്രാവാക്യങ്ങൾക്കിടയിലാണ് വിഎസ് മണ്ണിലേയ്ക്ക് മടങ്ങിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement