Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കഴുത്തിൽ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

കഴുത്തിൽ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.
കാഞ്ഞിരപ്പള്ളി: സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തു കുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേൽ സുനീഷിന്റെ മകൻ വി.എസ്. കിരൺ (14) ആണ് മരിച്ചത്. തിടനാട് പഞ്ചായത്തിലെ അമ്പാറനിരപ്പേൽ ഭാഗത്ത്, അമ്മ റോഷിനിയോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടികൾ.
       ഇവർ വീടിനുള്ളിൽ കളിക്കുകയായിരുന്നു. തുണിയിടുന്ന അയയിൽ തോർത്ത് കെട്ടി ആടുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസമയത്ത് അമ്മ കുളിക്കുകയായിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിലും തുടർന്ന് മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
      ഭരണങ്ങാനം സെയ്ന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കിരൺ. കൃഷ്ണപ്രിയയാണ് സഹോദരി.  തിടനാട് പോലീസ് മേൽനടപടി സ്വീകരിച്ചു.
       അതിനിടെ കിരണിന്റെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സുനീഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement