Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടറെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി.

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടറെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി.
തിരു.: പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടറെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. ജെയ്സണ്‍ അലക്സ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് കരുതുന്നു.
        ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിർമ്മിച്ച വീട്ടിലായിരുന്നു ആത്മഹത്യ. മരണകാരണം വ്യക്തമല്ല. കൊല്ലം സ്വദേശിയാണ് ജെയ്സണ്‍ അലക്സ്. അദ്ധ്യാപികയായ ഭാര്യയും മക്കളും സ്കൂളില്‍ പോയ സമയത്താണ് ആത്മഹത്യ. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement