Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കന്യാസ്ത്രീകളുടെ അറസ്റ്റിൽ അപലപിച്ച് ഓർത്തഡോക്സ് സഭാ സുന്നഹദോസ്.

കന്യാസ്ത്രീകളുടെ അറസ്റ്റിൽ അപലപിച്ച് ഓർത്തഡോക്സ് സഭാ  സുന്നഹദോസ്.
കോട്ടയം: ഛത്തീസ്​ഗഡ് സംഭവം ലോകരാജ്യങ്ങൾക്ക് മുന്നിൽ നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചിരിക്കുന്നുവെന്ന് ഓർത്തഡോക്സ് സഭ. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഇരുവരെയും കള്ളക്കേസിൽക്കുടുക്കി ജയിലിലടച്ച നടപടിയെ ഓർത്തഡോക്സ് സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് അപലപിച്ചു. മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ ദുരുപയോ​ഗം രാജ്യവ്യാപകമായി നടക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഛത്തീസ്​ഗഡ് സംഭവം. രാജ്യത്ത് മതനിരപേക്ഷത കടുത്ത ഭീഷണി നേരിടുകയാണെന്നും ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആരംഭിച്ച പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് വിലയിരുത്തി. 
          അശരണരെയും ആലംബഹീനരെയും കൈ പിടിച്ചുയർത്തുക എന്നത് ക്രൈസ്ത വധർമ്മമാണ്. ആദിവാസി-ദളിത് സമൂഹങ്ങൾക്കിടയിൽ സമാനതകളില്ലാത്ത മിഷൻ പ്രവർത്തനമാണ് സഭകൾ നടത്തുന്നത്. വിദ്യാഭ്യാസം, ആരോ​ഗ്യപരിപാലനം തുടങ്ങി നിരവധി മേഖലകളിൽ ക്രൈസ്തവ സമൂഹം ശ്രദ്ധേയമായ ദൗത്യം നിർവഹിക്കുന്നു. ഇതിനെയെല്ലാം വിദ്വേഷ മനോഭാവത്തോടെ കാണുന്നവർ ഈ രാജ്യത്തിന്റെ പുരോ​ഗതിക്ക് തുരങ്കം വെക്കുകയാണ്. ഇത്തരം തീവ്ര മതവാദികൾക്കെതിരെ നടപടിയെടുക്കാൻ ഭരണകർത്താക്കൾ തയ്യാറാകണം. ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്ന മൗലികമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. രാജ്യത്തിന്റെ വിവിധയിടങ്ങിൽ തുടർച്ചയായി ഉണ്ടാകുന്ന ക്രൈസ്തവ പീഡനങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ സുന്നഹദോസ്, ഛത്തീസ്​ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement