Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
തൃശൂർ: ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ എത്തിയതിനു പിന്നാലെ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിപ്പറമ്പില്‍ ക്ഷേത്രത്തിനു സമീപം കുയിലംപറമ്പില്‍ പരേതനായ മനോജിന്റെ മകള്‍ നേഹയാണ് (22) മരിച്ചത്. സംസ്‌കാരം ഇന്നു രാവിലെ വീട്ടുവളപ്പില്‍ നടക്കും.
       മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ നേഹയുടെ വിവാഹം ആറ് മാസം മുമ്പായിരുന്നു. ഞായറാഴ്ച നേഹയും ഭര്‍ത്താവ് പെരിഞ്ഞനം പുതുമഠത്തില്‍ രഞ്ജിത്തും ആലപ്പാട്ടെ വീട്ടിൽ എത്തിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് തിരിച്ചുപോയി. നേഹ മുറി തുറക്കാത്തതിനെ തുടര്‍ന്നു വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement