Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിമിഷപ്രിയക്ക് മാപ്പ് നൽകാനും വധശിക്ഷ ഒഴിവാക്കിയേക്കുമെന്നും സൂചന.

നിമിഷപ്രിയക്ക് മാപ്പ് നൽകാനും വധശിക്ഷ ഒഴിവാക്കിയേക്കുമെന്നും സൂചന.
സന: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി വനിത നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് സൂചന. മുസ്ലിം മതനേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാറുടെ ഓഫീസിൽ നിന്നാണ് ആശ്വാസവാർത്ത പുറത്തു വന്നിരിക്കുന്നത്. യമൻ മതപണ്ഡിതന്മാരുമായി നടത്തിയ ചർച്ചയിലാണ് പ്രതീക്ഷ നൽകുന്ന വാർത്തകൾ പുറത്തു വരുന്നതെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.
       മാപ്പ് നൽകാൻ ചർച്ചയിൽ ധാരണയായിട്ടുണ്ടെന്നും എന്നാൽ, ദയാധനത്തിൻ്റെ കാര്യത്തിൽ ധാരണ ആയിട്ടില്ലെന്നുമാണ് സൂചന. അന്താരാഷ്ട്ര മധ്യസ്ഥരുടെ സമ്മർദ്ദങ്ങൾ കൂടാതെ ഔദ്യോഗിക അതോറിറ്റികളുമായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് നിമിഷയുടെ വിധിയിൽ പുതിയ സൂചന ലഭിച്ചിരിക്കുന്നതെന്നും ഓഫീസിൽ നിന്നും അറിയിച്ചു. ഒന്നില്ലെങ്കിൽ ദയാധനം സ്വീകരിച്ച് മോചനം, അല്ലെങ്കിൽ ജീവപര്യന്തം തടവ്  എന്നതിൽ ഉള്ള ചർച്ചയാണ് നടന്നത്. ഇതിൽ മോചനത്തിനുള്ള ചർച്ചകൾ തുടർന്നു കൊണ്ടിരിക്കുകയാണ്.
     അതേസമയം, കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്നും ഇത്തരത്തിൽ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. യമനിൽ നിയമാനുസൃത ഭരണകൂടമോ നയതന്ത്ര ചർച്ചകൾക്ക് ഉതകുന്ന രാഷട്രീയ സാഹചര്യമോ നിലവിലില്ലാത്തതാണ് കാരണം.
         ജൂലൈ 18-ാം തീയതിയാണ് നിമിഷപ്രിയയുടെ വധശിക്ഷ യമൻ ഭരണകൂടം നിശ്ചയിച്ചിരുന്നത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് വധശിക്ഷ നീട്ടിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement