Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വേലിക്കകത്ത് വീടിനോട് വിടചൊല്ലി വിഎസ്.

വേലിക്കകത്ത് വീടിനോട് വിടചൊല്ലി വിഎസ്.
ആലപ്പുഴ: അന്തരിച്ചു മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പറവൂർ വേലിക്കകത്ത് വീട്ടിലെ പൊതുദർശനം പൂർത്തിയായി. നേരത്തേ നിശ്ചയിച്ചതിലും വളരെ വൈകി, ഉച്ചയ്ക്ക് മാത്രമാണ് ഭൗതികദേഹം വീട്ടിൽ എത്തിക്കാനായത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ആലപ്പുഴ ഡിസി ഓഫീസിലേക്ക് എത്തിച്ചു. ഡിസി ഓഫീസിലെ പൊതുദർശനത്തിനു ശേഷം, വിലാപയാത്ര ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിക്കുന്നത്, നേരത്തേ നിശ്ചയിച്ചതിലും വളരെ വൈകി, വൈകിട്ട് ആറുമണിയോടെ മാത്രമാണ്.
      തോരാതെ പെയ്യുന്ന മഴയെ അവഗണിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ മണിക്കൂറുകളായി കാത്തു നിൽക്കുന്നത് ലക്ഷക്കണക്കിന് ജനങ്ങളാണ്. ഇവിടുത്തെ പൊതുദർശനം പൂർത്തിയാക്കി, രാത്രി വളരെ വൈകി മാത്രമായിരിക്കും വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement