Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അപകടത്തെത്തുടർന്ന് മൂന്ന് വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേയ്ക്ക് മാറ്റി.

അപകടത്തെത്തുടർന്ന് മൂന്ന് വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേയ്ക്ക് മാറ്റി.
കോട്ടയം: മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയതായി നിർമ്മിച്ച സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് ഈ വാർഡുകൾ പ്രവർത്തിക്കുന്നത്. ഇന്നലെ വൈകിട്ട് തന്നെ വാർഡുകൾ പൂർണ്ണസജ്ജമായി. 10, 17, സിഎൽ 4- 1 എന്നീ വാർഡുകൾ മാറ്റാനുള്ള നടപടിയും ആയിട്ടുണ്ട്.
        ഈ വാർഡുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇന്നലെ രാവിലെ ഇടിഞ്ഞു വീണ് ഒരാൾ മരിക്കുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നത്. ഇതേത്തുടർന്നാണ് ദൃതഗതിയിൽ വാർഡുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. 
      തദ്ദേശ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായി ആഘോപൂർവ്വം ഉത്ഘാടനം നടത്താനിരുന്ന കെട്ടിടത്തിലാണ് അപകടത്തെത്തുടർന്ന് പെട്ടെന്ന് വാർഡുകൾ പ്രവർത്തന സജ്ജമാക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement