Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു. ഒരാൾ അത്ഭുതകരമായി രക്ഷപെട്ടു.

ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു. ഒരാൾ അത്ഭുതകരമായി രക്ഷപെട്ടു.
കോഴിക്കോട്: നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു. അപകടത്തിൽ കോഴിക്കോട് ചെലവൂർ സ്വദേശി അത്ഭുതകരമായി രക്ഷപെട്ടു. അബ്ദു‌റഹ്മാൻ ഗുരിക്കൾ ആണ് രക്ഷപെട്ടത്. സ്ഥലത്ത് ഉഴിച്ചിൽ കേന്ദ്രം നടത്തി വരുകയായിരുന്നു അബ്‌ദുറഹ്മാൻ. 
       സാധാരണയായി ജോലി കഴിഞ്ഞ് ഈ കെട്ടിടത്തിലാണ് ഇയാൾ വിശ്രമിക്കാനായി എത്താറുള്ളത്. ഇന്നലെ ചെലവൂരിലെ വീട്ടിലേക്ക് ഇയാൾ പോയതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. കാലപഴക്കമുള്ള കെട്ടിടം, കനത്ത മഴയെ തുടർന്ന് തകർന്നു വീഴുകയായിരുന്നു. ഏകദേശം അൻപത് വർഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്. നാദാപുരം കല്ലാച്ചി സംസ്ഥാന പാതയിൽ കസ്തൂരിക്കുളത്താണ് പഴക്കമുള്ള ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് ഫയർ ഫോഴ്സും പോലീസും എത്തി കെട്ടിടാവശിഷ്ട്‌ടങ്ങൾ മാറ്റി തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement