Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൻ. ശക്തൻ തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ്.

എൻ. ശക്തൻ തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ്.
തിരു.: തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എൻ. ശക്തന് നൽകിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. 
       കോൺഗ്രസിനെ വെട്ടിലാക്കിയ ഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ പാലോട് രവി രാജി വെച്ചതോടെയാണ് എൻ. ശക്തന് താൽക്കാലി ചുമതല നൽകിയത്. പാലോട് രവി ഇന്നലെ രാജി വെച്ചെങ്കിലും പകരം ചുമതല ആർക്കും നൽകിയിരുന്നില്ല. ഇന്ന് രാവിലെയാണ് എൻ. ശക്തന് ചുമതല നൽകിയതായി കെപിസിസി അധ്യക്ഷൻ വാർത്താക്കുറിപ്പിറക്കിയത്. 
         തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കൽ അടക്കമുള്ളതിനാലാണ് പെട്ടെന്ന് എൻ. ശക്തന് താൽക്കാലിക ചുമതല നൽകിയത്. പുതിയ ഡിസിസി അദ്ധ്യക്ഷനെ പുനഃസംഘടനക്കൊപ്പം തീരുമാനിക്കാനാണ് നിലവിലെ ആലോചന. അതുവരെ എൻ. ശക്തൻ തന്നെ താൽക്കാലി ചുമതലയിൽ തുടരും. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തു വരുന്നതിനാലാണ് ശക്തന് ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement