Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വാതന്ത്ര്യം ലഭിച്ച്‌ 78 വര്‍ഷം കഴിഞ്ഞിട്ടും മനുഷ്യര്‍ വലിക്കുന്ന റിക്ഷകള്‍ നിലനില്‍ക്കുന്നത് അപമാനകരം: സുപ്രീം കോടതി.

സ്വാതന്ത്ര്യം ലഭിച്ച്‌ 78 വര്‍ഷം കഴിഞ്ഞിട്ടും മനുഷ്യര്‍ വലിക്കുന്ന റിക്ഷകള്‍ നിലനില്‍ക്കുന്നത് അപമാനകരം: സുപ്രീം കോടതി. 
ന്യൂഡൽഹി: രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച്‌ 78 വര്‍ഷം കഴിഞ്ഞിട്ടും മനുഷ്യര്‍ വലിക്കുന്ന റിക്ഷകള്‍ നിലനില്‍ക്കുന്നത് അപമാനകരമാണെന്ന് സുപ്രീം കോടതി. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ വലിച്ചു നടക്കുന്നത് മനുഷ്യത്വ രഹിതമാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ .വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് വിലപിച്ചു. മഹാരാഷ്ട്രയിലെ മാത്തേരനിലെ ഇ-റിക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട ഹർജികളാണ് കോടതി പരിഗണിച്ചിരുന്നത്. മനുഷ്യര്‍ വലിച്ചു കൊണ്ടുനടക്കുന്ന റിക്ഷകള്‍ മനുഷ്യരുടെ അന്തസിന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മാത്തേരനിലെ ഇത്തരം റിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇത്തരം വണ്ടികള്‍ സാമൂഹിക നീതിയുടെ ലംഘനമാണെന്ന് 45 വര്‍ഷം മുമ്പ് തന്നെ കോടതി ഉത്തരവിട്ടിരുന്നു. എന്നിട്ടും അത് തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വിശദീകരിച്ചു. നിലവില്‍ അത്തരം റിക്ഷകള്‍ വലിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും ഇ-റിക്ഷകള്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement