Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നെഹ്രു ട്രോഫി വള്ളംകളി: ടിക്കറ്റ് വില്‍പ്പന വെള്ളിയാഴ്ച മുതല്‍.

നെഹ്രു ട്രോഫി വള്ളംകളി: ടിക്കറ്റ് വില്‍പ്പന വെള്ളിയാഴ്ച മുതല്‍.
ആലപ്പുഴ: ഓഗസ്റ്റ് 30ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്രു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന വെള്ളിയാഴ്ച ആരംഭിക്കും. 
ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. കൂടാതെ പ്രമുഖ ബാങ്കുകള്‍ വഴി ഓണ്‍ലൈനായും ടിക്കറ്റുകള്‍ ലഭിക്കും. 
    നാല് പേര്‍ക്ക് പ്രവേശനം ലഭിക്കുന്ന നെഹ്രു പവലിയനിലെ പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് വില 25000 രൂപയാണ്. ഒരാള്‍ക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് നിരക്ക് 10000 രൂപയാണ്. പ്ലാറ്റിനം കോര്‍ണർ ടിക്കറ്റുകള്‍ എടുക്കുന്നവരെ പവലിയനിലെത്തിക്കാന്‍ പ്രത്യേക ബോട്ട് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണസൗകര്യവും പവലിയനില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. നെഹ്രു പവലിയിനിലെ ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റ് 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ 2500, കോണ്‍ക്രീറ്റ് പവലിയനിലെ റോസ് കോര്‍ണര്‍ 1500, വിക്ടറി ലെയ്‌നിലെ വുഡന്‍ ഗ്യാലറി 500, ഓള്‍ വ്യൂ വുഡന്‍ ഗാലറി 400, ലേക്ക് വ്യൂ ഗോള്‍ഡ് 200,ലോണ്‍ 100 എന്നിങ്ങനെയാണ് മറ്റു ടിക്കറ്റുകളുടെ നിരക്ക്.

Post a Comment

0 Comments

Ad Code

Responsive Advertisement