Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എഴുപത് കഴിഞ്ഞവർക്കു റേഷൻ കട ഉടമ ലൈസൻസ് പുതുക്കി നൽകില്ല.

എഴുപത് കഴിഞ്ഞവർക്കു റേഷൻ കട ഉടമ ലൈസൻസ് പുതുക്കി നൽകില്ല.
തിരു.: എഴുപത് വയസിനു മുകളിൽ പ്രായമുള്ളവർക്കു റേഷൻ കട ഉടമ ലൈസൻസ് പുതുക്കി നൽകേണ്ടെന്ന് നിർദ്ദേശം. നിലവിൽ എഴുപത് വയസ്സ് പിന്നിട്ടവർ ലൈസൻസ് അനന്തരാവകാശിക്കു മാറ്റി നൽകണം. 2026 ജനുവരി 20നകം ഇങ്ങനെ മാറ്റി നൽകാത്ത ലൈസൻസുകൾ റദ്ദാക്കി പുതിയ ലൈസൻസിയെ നിയമിക്കണമെന്നും സർക്കുലറിൽ പറയുന്നു.
       റേഷനിങ് കൺട്രോൾ ഓർഡർ പ്രകാരം റേഷൻ വ്യാപാരികൾക്ക് 62 വയസ്സ് പ്രായപരിധി നിശ്ച‌യിച്ചിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല. 2021ൽ കെടിപിഡിഎസ് (കേരള ടാർഗറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്‌റ്റം) നിലവിൽ വന്നതോടെ എല്ലാ വ്യാപാരികൾക്കും 5 വർഷത്തേക്കു ലൈസൻസ് നീട്ടിനൽകി. ആ കാലാവധി 2026ൽ കഴിയുമെന്നിരിക്കെ പ്രായമേറെയുള്ള വ്യാപാരികൾക്കു ലൈസൻസ് നീട്ടി നൽകുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇത്തരം അപേക്ഷകളിൽ ലൈസൻസ് തൽക്കാലം നീട്ടി നൽകേണ്ടെന്നു സപ്ലൈ ഓഫീസർമാർക്കു വാക്കാൽ നിർദ്ദേശം നൽകിയിരുന്നു തുടർന്നാണു വ്യക്‌തത വരുത്തി സർക്കുലർ പുറത്തിറങ്ങിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement