Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സീനിയർ സിവിൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി.

സീനിയർ സിവിൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി.
പത്തനംതിട്ട: പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസർ ആനന്ദ ഹരിപ്രസാദിനെ (49) ആണ് ഇന്നു രാവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര നീലേശ്വരം സ്വദേശിയാണ്. കഴിഞ്ഞ രണ്ടാഴ്ച മുൻപ് ആനന്ദ ഹരിപ്രസാദിന്റെ അമ്മ മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇദ്ദേഹം കടുത്ത മാനസിക സംഘർഷത്തിലായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

0 Comments

Ad Code

Responsive Advertisement