Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണംവിട്ട കാർ,സ്കൂൾ മതിലിൽ ഇടിച്ചുകയറി, മൂന്ന് വയസുള്ള കുട്ടി മരിച്ചു. ആറ് പേർക്ക് പരിക്ക്.

നിയന്ത്രണംവിട്ട കാർ,സ്കൂൾ മതിലിൽ ഇടിച്ചുകയറി, മൂന്ന് വയസുള്ള കുട്ടി മരിച്ചു. ആറ് പേർക്ക് പരിക്ക്.
കോട്ടയം: പാമ്പാടി കുറ്റിക്കലിൽ നിയന്ത്രണംവിട്ട കാർ,സ്കൂൾ മതിലിൽ ഇടിച്ചുകയറി, മൂന്ന് വയസുള്ള കുട്ടി മരിച്ചു. അഞ്ച് വയസുള്ള ആൺകുട്ടി അടക്കം കാർ യാത്രികരായ ആറ് പേർക്ക് പരിക്കേറ്റു.
       ഇന്ന് ഉച്ചയോടെയാണ് സംഭവം. മല്ലപ്പളളി സ്വദേശികളായ ഏഴു പേരാണ് കാറിൽ ഉണ്ടായിരുന്നത്. മാമ്മോദീസ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. പാമ്പാടി ഭാഗത്തു നിന്നും മല്ലപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന നെക്സോൺ കാറാണ് നിയന്ത്രണം വിട്ട് സ്കൂൾ മതിലിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്നും പുക ഉയർന്നത്, ഏറെ പരിഭ്രാന്തി പരത്തി. ഇതു വകവയ്ക്കാതെ ഓടിക്കൂടിയ നാട്ടുകാർ കാറിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ച് പാമ്പാടി താലൂക്ക് ആശുപത്രിയിലേക്കും ഇവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്കും കൊണ്ടുപോയി. വാഹനം ഓടിച്ചിരുന്ന കുട്ടിയുടെ മാതൃപിതാവിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്നതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement