Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കനത്ത മഴയ്ക്കിടെ റോഡ് ടാറിംഗ്; പ്രതിഷേധത്തോടെ നിർത്തി.

കനത്ത മഴയ്ക്കിടെ റോഡ് ടാറിംഗ്; പ്രതിഷേധത്തോടെ നിർത്തി.
തൃശൂർ: കനത്ത മഴയ്ക്കിടെ തൃശൂരിൽ റോഡ് ടാറിംഗ്. കോർപ്പറേഷൻ പരിധിയിലുള്ള മാരാർ റോഡിലാണ് കനത്ത മഴയ്ക്കിടെ ടാറിംഗ് തുടങ്ങിയത്. 
      ജില്ലയിൽ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനിടയിലാണ് ടാറിങ് നടത്തിയത്. നാട്ടുകാരെത്തി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതോടെയാണ് ടാറിടൽ നിർത്തിവയ്ക്കാൻ മേയർ എം.കെ. വർഗീസ് നിർദ്ദേശം നൽകിയത്.
        കഴിഞ്ഞ ദിവസങ്ങളിലെല്ലാം നല്ല വെയിലായിരുന്നിട്ടും ടാറിടാൻ ആരുമെത്തിയിരുന്നില്ല. ഇന്ന് പെരുമഴ തുടരുന്നതിനിടെയാണ് ടാറിടാൻ എത്തിയത്. നാട്ടുകാർ തൊഴിലാളികളോട് ദേഷ്യത്തിൽ സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഈ വർഷം ഉണ്ടായതിൽ വച്ച് ഏറ്റവും ശക്തമായ മഴയാണ് ഇന്നുണ്ടായത്. റോഡിലൂടെ വെളം കുത്തിയൊലിക്കുന്നതിനിടെ തന്നെയാണ് ടാറിടുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. തൃശൂർ കോർപ്പറേഷനെതിരെ ശക്തമായ ഭാഷയിലാണ് നാട്ടുകാർ പ്രതികരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement