Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് കനത്ത മഴ; കൊച്ചി, തൃശൂർ നഗരങ്ങള്‍ വെള്ളക്കെട്ടില്‍.

സംസ്ഥാനത്ത് കനത്ത മഴ; കൊച്ചി, തൃശൂർ നഗരങ്ങള്‍ വെള്ളക്കെട്ടില്‍.
കൊച്ചി: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. എറണാകുളം നഗരം വെള്ളക്കെട്ടില്‍ മുങ്ങി. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. കളമശ്ശേരിയില്‍ വീടുകളില്‍ വെള്ളം കയറി. റെഡ് അലേര്‍ട്ടുള്ള ഇടുക്കി, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴയാണ് പെയ്യുന്നത്. ശക്തമായ മഴയില്‍ തൃശൂര്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. അശ്വിനി ജംഗ്ഷന് സമീപമുള്ള വീടുകളില്‍ വെള്ളം കയറി. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു.
       മണ്ണാര്‍ക്കാട്, അലനല്ലൂര്‍ മേഖലയിലെ പുഴകള്‍ കര കവിഞ്ഞ് ഒഴുകുകയാണ്. തൃപ്പൂണിത്തുറയില്‍ വെള്ളക്കെട്ട് അതീവരൂക്ഷമാണ്. മരട്, പേട്ട റോഡില്‍ വെള്ളക്കെട്ട് ഉണ്ട്. വഴിയറിയാതെ വന്ന ഒരു വാഹനം കാനയില്‍ വീണെങ്കിലും യാത്രക്കാരന്‍ രക്ഷപ്പെട്ടു. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം പാലക്കാട്‌, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നൽകിയിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement