Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നെഹ്റു ട്രോഫി വള്ളംകളി: മധുര പ്രതികാരമായി വീയപുരം ചുണ്ടന്റെ വിജയം.

നെഹ്റു ട്രോഫി വള്ളംകളി: മധുര പ്രതികാരമായി വീയപുരം ചുണ്ടന്റെ വിജയം.
ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജലരാജാവായി കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ. പുന്നമട ബോട്ട് ക്ലബിൻ്റെ നടുഭാ​ഗം ചുണ്ടൻ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കഴിഞ്ഞ അഞ്ച് വർഷങ്ങളായി നെഹ്റു ട്രോഫി കുത്തകയാക്കി വച്ചിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം മൂന്നാമതായാണ് ഫിനിഷിംഗ് ലൈൻ കടന്നത്. നിരണം ബോട്ട് ക്ലബ്ബിന്റെ സ്വന്തം ചുണ്ടൻ നിരണം നാലാം സ്ഥാനത്തെത്തി.
       ഇത് രണ്ടാം തവണയാണ് വീയപുരം ചുണ്ടൻ നെഹ്റു ട്രോഫിയിൽ മുത്തമിടുന്നത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഒരുപോലെ ഫിനിഷ് ചെയ്തിട്ടും സെക്കൻഡിൻ്റെ നൂറിലൊരംശം കാണിച്ച ടൈം ബോർഡിൽ ആയിരത്തിലോരംശമായി കണക്കെടുത്താണ് വില്ലേജ് ബോട്ട് ക്ലബിനെ രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളിയത്. അതിനുള്ള മധുരപ്രതികാരം കൂടിയായി ഈ ഫൈനൽ.
       വീയപുരം (4.21.084), നടുഭാഗം (4.21.782), മേല്‍പ്പാടം (4.21.933), നിരണം (4.22.035) എന്നിങ്ങനെയാണ് ഫൈനലിലെ സമയം. ഹീറ്റ്സിലെ സമയക്രമത്തിൽ ഒന്നാമതെത്തിയ നടുഭാഗം രണ്ടാമതും രണ്ടാമതെത്തിയ നിരണം നാലാമതും പോയപ്പോൾ, മൂന്നാമതെത്തിയ വീയപുരം ഒന്നാം സ്ഥാനത്തേക്കും നാലാമതെത്തിയ മേൽപ്പാടം മൂന്നാമതായും ഫൈനലിൽ ഫിനിഷ് ചെയ്തു. ലൂസേഴ്സ് ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബിൻ്റെ നടുവിലേപ്പറമ്പനെ പിന്തള്ളി കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പായിപ്പാടൻ ഒന്നാമതെത്തി. (അഞ്ചാം സ്ഥാനം). കാരിച്ചാൽ ബോട്ട് ക്ലബിൻ്റെ കാരിച്ചാൽ ഏഴാം സ്ഥാനത്തും ചെറുതന ചുണ്ടൻ ഒമ്പതാം സ്ഥാനത്തുമെത്തി. ലൂസേഴ്സ് ഫൈനലിൽ കളിക്കേണ്ട കൈനകരി യുബിസിയുടെ തലവടി ചുണ്ടൻ മത്സരിക്കാത്തതിനാൽ പത്താം സ്ഥാനത്തു പോയ ചങ്ങനാശേരി ബോട്ട് ക്ലബിൻ്റെ ചമ്പക്കുളത്തിന് ഒമ്പതാം സ്ഥാനത്തേയ്ക്കും സിബിഎല്ലിലും കടക്കാനായി.
         21 ചുണ്ടൻ ഉൾപ്പെടെ 75 വള്ളങ്ങളാണ് 71-ാമത് നെഹ്റു ട്രോഫിക്കു വേണ്ടി മത്സരിച്ചത്. വെപ്പ് എ വിഭാഗത്തിൽ നെപ്പോളിയനെ പിന്തള്ളി അമ്പലക്കടവൻ ജേതാവായി.
      

Post a Comment

0 Comments

Ad Code

Responsive Advertisement