Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാരത് സേവക് സമാജം അവാർഡ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. സ്യു ആൻ സക്കറിയയ്ക്ക്.

ഭാരത് സേവക് സമാജം അവാർഡ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. സ്യു  ആൻ സക്കറിയയ്ക്ക്.
തിരു.: സമർപ്പണ ബോധത്തോടെ സേവനം ചെയ്യുന്ന വ്യക്തികൾക്കുള്ള 2025ലെ ഭാരത് സേവക് സമാജ് അവാർഡിന് കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ അഡീഷണൽ പ്രൊഫസർ കോട്ടയം ഉപ്പൂട്ടിൽ ഡോ. സ്യു ആൻ സക്കറിയ അർഹയായി.
        കേന്ദ്ര പ്ലാനിംഗ് ബോർഡ് സ്ഥാപിച്ച ബിഎസ്എസ് വിവിധ മേഖലകളിൽ മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വർഷംതോറും നൽകി വരുന്ന അംഗീകാരമാണിത്. ഇന്നലെ തിരുവന്തപുരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിലെ പുരസ്‌കാര ജേതാക്കൾക്കൊപ്പം ബിഎസ്എസ്  ദേശീയ പ്രസിഡന്റ് ബി.എസ്. ബാലചന്ദ്രനിൽ നിന്നും ഡൊ. സ്യു ആൻ ഈ അവാർഡ് ഏറ്റു വാങ്ങി.
       കോട്ടയം മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗം യൂണിറ്റ് ചീഫ്, രജിസ്ട്രാർ എന്നീ നിലയിലും എച്ച്ഐവി, ട്രാൻസ്‍ജൻഡർ എന്നീ ക്ലിനിക്കുകളുടെ നോഡൽ ഓഫീസർ എന്ന ചുമതലയിലും സേവനമനുഷ്ഠിക്കുന്ന ഡോ. സ്യു  ആൻ സക്കറിയ ചിത്രരചന, കവിത, സാഹിത്യ, സാമൂഹിക മേഖലകളിലും ശ്രദ്ധേയയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement