Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡോ. വന്ദന ദാസിൻ്റെ സ്മരണയ്ക്കായി ആശുപത്രി: ഉദ്ഘാടനം ഞായറാഴ്ച.

ഡോ. വന്ദന ദാസിൻ്റെ സ്മരണയ്ക്കായി ആശുപത്രി: ഉദ്ഘാടനം ഞായറാഴ്ച.
കോട്ടയം: ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കൾ കടുത്തുരുത്തി മധുരവേലിയിൽ ആരംഭിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം 17 ഞായറാഴ്ച രാവിലെ 11.30ന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. 
      മധുരവേലി പ്ലാമൂട് ജംഗ്ഷന് സമീപം ലക്ഷ്മി കോംപ്ലെക്സിലാണ് ആശുപത്രി. കുറുപ്പന്തറയിൽ ഡോ. വന്ദന ദാസിൻ്റെ വസതിക്കു സമീപം മറ്റൊരു ആശുപത്രി നിർമ്മിക്കാനും പദ്ധതിയുണ്ട്. പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ വന്ദനയുടെ ആഗ്രഹമായിരുന്നെന്ന് മാതാപിതാക്കളായ കെ.ജി. മോഹൻ ദാസും ടി. വസന്തകുമാരിയും പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement