Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റവന്യൂ സേവനങ്ങൾക്ക് ചെലവേറും; പോക്കുവരവ് ഉൾപ്പെടെ വിവിധ ഫീസുകൾ കൂട്ടി.

റവന്യൂ സേവനങ്ങൾക്ക് ചെലവേറും; പോക്കുവരവ് ഉൾപ്പെടെ വിവിധ ഫീസുകൾ കൂട്ടി.
തിരു.: സംസ്ഥാനത്ത് ഭൂമി സംബന്ധമായ ഇടപാടുകൾക്ക് ഇനി കൂടുതൽ പണം മുടക്കേണ്ടി വരും. അധിക വിഭവസമാഹരണം ലക്ഷ്യമിട്ട് റവന്യൂ വകുപ്പ് വിവിധ സേവനങ്ങളുടെ ഫീസുകളും ചാർജുകളും കുത്തനെ വർദ്ധിപ്പിച്ചു. പോക്കുവരവ്, സർവേ, അതിർത്തി നിർണ്ണയം തുടങ്ങിയ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്കാണ് നിരക്ക് വർദ്ധന ബാധകമാവുക.
       നികുതിയേതര വരുമാനം വർദ്ധിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.  ഭൂമിയുടെ പോക്കുവരവ് ഫീസ്, ഡിമാൻഡ് നോട്ടീസ്, സർവേ, റീസർവേ, ഡിമാർക്കേഷൻ (അതിർത്തി നിർണ്ണയം) എന്നിവയുടെ നിരക്കുകളാണ് വർദ്ധിപ്പിച്ചത്.
       പോക്കുവരവ് ഫീസ് ഒരു ഹെക്ടർ വരെ: 500 രൂപാ എന്നത് 600 രൂപയാക്കി ഉയർത്തി. ഒന്ന് മുതൽ രണ്ട് ഹെക്ടർ വരെ 700 രൂപയിൽ നിന്നും 1000 ആക്കി ഉയർത്തി. രണ്ട് ഹെക്ടറിന് മുകളിൽ 1000 ൽ നിന്ന് 1500 ആക്കി. ഡിമാൻഡ് നോട്ടീസ് ഫീസ് 85ൽ നിന്ന് 100 രൂപയാക്കി വർദ്ധിപ്പിച്ചു. സർവേ / റീസർവേ ചാർജ് 255ൽ നിന്ന് 300 ആക്കി വർദ്ധിപ്പിച്ചു. ഡിമാർക്കേഷൻ ഫീസ് (അതിർത്തി നിർണ്ണയം) 80ൽ നിന്ന് 100 രൂപ ആക്കി വർദ്ധിപ്പിച്ചു.
        ഈ നിരക്ക് വർദ്ധന സംസ്ഥാനത്തെ ഭൂമി ഇടപാടുകളുടെ ചെലവ് വർദ്ധിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണക്കാരുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നു എന്ന വിമർശനവും ഇതിനകം ഉയർന്നിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement